ദേശീയം

യുവാവുമായി പ്രണയം; സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് സ്‌റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയുടെ അറുത്തെടുത്ത തലയുമായി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍. സഹോദരി അതേ ഗ്രാമത്തിലെ തന്നെ യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഇതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബരാബങ്കിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 22കാരനായ റിയാസാണ് ആഷിഫ (18)യെ കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

അടുത്തിടെ ആഷിഫ അതേ ഗ്രാമത്തിലെ തന്നെ യുവാവായ ചന്ദ് ബാബുവുമായി ഒളിച്ചോടിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ആഷിഫയെ കണ്ടെത്തി വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്നു. ചന്ദ് ബാബുവിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. 

ആഷിഫയുടെ പ്രണയവുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയബന്ധത്തെ എതിര്‍ത്തിരുന്ന റിയാസ് സഹോദരിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ