ദേശീയം

മണിപ്പൂരില്‍ ബ്രോഡ്ബാന്‍ഡ് സേവനം പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:കലാപബാധിതമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി പിന്‍വലിച്ചു. ബ്രോഡ്ബാന്‍ഡ് സൗകര്യം അനുവദിച്ച് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വൈഫൈ ഹോട്‌സ്‌പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മെയ് മൂന്നു മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല