ദേശീയം

ആന്ധ്രപ്രദേശിൽ നീല തിമിം​ഗലം കരയ്ക്കടിഞ്ഞു, മുകളിൽ കയറി ഫോട്ടോ എടുത്ത് ആളുകൾ: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

അമരാവദി:ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നീല തിമിം​ഗലം കരയ്ക്കടിഞ്ഞു. 25 അടിയിലേറെ നീളവും അഞ്ച് ടണ്ണോളം ഭാരവുമുള്ള കുഞ്ഞ് തിമിം​ഗലമാണ് കരക്കടിഞ്ഞത്. വ്യാഴാഴ്ചയാണ് ശ്രീകാകുളത്തെ മേഘവരം ബീച്ചിൽ തിമിം​ഗലം പ്രത്യക്ഷപ്പെട്ടത്. അപൂർവ കാഴ്ച കാണാൻ വൻ ആൾക്കൂട്ടമാണ് ബീച്ചിൽ എത്തിയത്. 

ആന്ധ്രപ്രദേശിലെ കടൽക്കരയിൽ തമിം​ഗലം കരയ്ക്കടിയുന്നത് അപൂർവമാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് തിമിം​ഗലത്തെ കാണുന്നത്. അതിനിടെ നീല തിമിം​ഗലത്തെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി സമീപ ​ഗ്രാമങ്ങളിൽ നിന്നുവരെ ആളുകൾ എത്തുകയാണ്. ചിലർ മീനിന്റെ മുകളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തുന്ന വിഡിയോയും പുറത്തുവന്നു. ‌

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലങ്ങള്‍. 200 ടണ്ണോളം ഭാരം വരെ ഇവയ്ക്കുണ്ടാകും. 33 ആനകൾക്ക് സമമാണ് ഇത്. കൂടാതെ ചെറിയ കാറിന്റെ അത്ര വലിപ്പം ഇതിന്റെ ഹൃദയത്തിനുണ്ടാകും. ഒരു ടണ്ണോളം വരുന്ന ഭക്ഷണം ആമാശയത്തില്‍ ഒരേ സമയം സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫെഡറേഷന്‍  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍