ദേശീയം

നീറ്റ് പരീക്ഷ തയ്യാറെടുപ്പിനിടെ വയറുവേദന; ആശുപത്രിയിൽ എത്തിച്ചപ്പോൾ എട്ടര മാസം ​ഗർഭണി, 16കാരി പ്രസവിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ച പെൺകുട്ടി പ്രസവിച്ചു. മധ്യപ്രദേശിലെ ​ഗുണ സ്വദേശിനിയായ 16കാരിയാണ് പ്രസവിച്ചത്. കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഹോസ്റ്റലിൽ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ കടുത്ത വയറു വേദന കാരണം പെൺകുട്ടിയെ ജയ് കെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയിൽ പെൺകുട്ടി എട്ടര മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റിയ പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും ആരോ​ഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാകുന്നതു വരെ അധികൃതർ സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ നവജാതശിശുവിനെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ആദ്യം തയ്യാറായില്ല.

തുടർന്ന് സിഡബ്ല്യുസി അംഗങ്ങൾ നൽകിയ കൗൺസിലിം​ഗിന് ശേഷമാണ് നവജാതശിശുവിന്റെ സംരക്ഷണം സിഡബ്ല്യുസിക്ക് കൈമാറാൻ മാതാപിതാക്കൾ സമ്മതിച്ചത്. നാട്ടിൽ വെച്ച് പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരിക്കാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ചൊവ്വാഴ്ച പെൺകുട്ടി സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നീറ്റ് പഠനം തുടരണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ