ദേശീയം

വീടിന് ഇരട്ട ലോക്കിങ് സിസ്റ്റം, അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍. ഡല്‍ഹി കൃഷ്്ണ നഗര്‍ പ്രദേശത്ത് രാജ് റാണി (65), മകള്‍ ജിന്നി കാരാര്‍ എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. കൃഷ്ണ നഗര്‍ ഇ ബ്ലോക്കില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. മരണം നടക്കുന്ന സമയത്ത് മൂന്നാമതൊരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. 

ഇരട്ട ലോക്കിങ് സിസ്റ്റമുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോക്കുകളില്‍ ഒന്ന് പ്രധാന കവാടത്തിലും രണ്ടാമത്തേത് മുഖ്യ വാതിലിലുമാണ് ഘടിപ്പിച്ചിരുന്നത്. അനുമതി ഉണ്ടെങ്കില്‍ മാത്രമേ അകത്തുകയറാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ അമ്മയും മകളും എങ്ങനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്