ദേശീയം

ഛത്തീസ്ഗഡില്‍ കുഴിബോംബ്  സ്‌ഫോടനം;  രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റുകളാണ് ആക്രമംണം നടത്തിയത്. ബീജാപ്പൂര്‍ ജില്ലിയിലാണ് സംഭവം.

രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. തലസ്ഥാന നഗരമായ റായ്പൂരില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫിലെ 85ാം ബറ്റാലിയനിലെ ഉേദ്യാഗസ്ഥര്‍ക്കാണ് പരിക്കറ്റതെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. ഇവരെ വ്യോമമാര്‍ഗം ചികിത്സയ്ക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി.

പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്തുപൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍