ദേശീയം

ഹെല്‍മറ്റ് ഇല്ല, മുന്‍ വീല്‍ ഉയര്‍ത്തി ബൈക്കില്‍ അഭ്യാസപ്രകടനം; ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു, കേസ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് പരിക്ക്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിജയനഗറിലാണ് സംഭവം. രണ്ടു യുവാക്കള്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ബൈക്ക് ഓടിക്കുന്നതിനിടെ മുന്നിലെ വീല്‍ ഉയര്‍ത്തിയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. 

കുറച്ചുദൂരം കഴിഞ്ഞ് നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ടുപേര്‍ മറിഞ്ഞ് വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബൈക്ക് പിടിച്ചെടുക്കുകയും ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)

മഷി പുരട്ടിയ കൈകളുമായി പോകൂ; തീയറ്ററില്‍ നിന്ന് പകുതി പൈസയ്ക്ക് സിനിമ കാണാം

ഷവര്‍മയുടെ കൂടെ നല്‍കിയ മുളകിന് വലുപ്പം കുറഞ്ഞു, കടയുടമയേയും മക്കളേയും ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു