ദേശീയം

ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടോള്‍ ടേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ അടിച്ചുകൊന്നു. കാറിന്റെ ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സമയമെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ശേഷാഗിരി ടോളിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന പവന്‍ നായിക്കിനെയാണ് കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നത്. ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സമയമെടുത്തതിനെ തുടര്‍ന്ന് കാറിനെ ഗേറ്റ് കടത്തിവിട്ടില്ല. ഇതുമൂലം ദീര്‍ഘനേരം കാറിന് ​ഗേറ്റിന്റെ ബാറിന് പിന്നില്‍ കിടക്കേണ്ടി വന്നു. ഇതിനെ ചൊല്ലി പവനും കാര്‍ യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. 

ഇതിന് ശേഷം ടോള്‍ പ്ലാസയ്ക്ക് വെളിയില്‍ ഇവര്‍ കാത്തുനിന്നു. ഭക്ഷണം കഴിക്കാനായി സഹപ്രവര്‍ത്തകനൊപ്പം പവന്‍ ടോള്‍ പ്ലാസയ്ക്ക് വെളിയില്‍ വന്ന സമയത്താണ് ആക്രമിച്ചത്. ഹോക്കി വടി ഉപയോഗിച്ചാണ് ആക്രമിച്ചത്. മര്‍ദ്ദനമേറ്റ് അവശനായി റോഡില്‍ വീണ പവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍