ദേശീയം

പ്രഫുല്‍ പട്ടേലും സുപ്രിയ സുലെയും എന്‍സിപി വര്‍ക്കിങ് പ്രസിഡന്റുമാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) വര്‍ക്കിങ് പ്രസിഡന്റുമാരായി മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും നിയമിച്ചു. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി പരിപാടിയില്‍ പ്രസിഡന്റ് ശരദ് പവാര്‍ ആണ് പ്രഖ്യാപനം നടത്തിയത്.

ബാരാമതിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ സുപ്രിയ സുലെ ശരദ് പവാറിന്റെ മകളാണ്. മഹാരാഷ്ട്രാ, പഞ്ചാബ്, ഹരിയാന തെരഞ്ഞെടുപ്പുകളുടെ ചുമതലയും സുപ്രിയ സുലെയ്ക്ക് ആയിരിക്കും.

നേരത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് പവാര്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് പവാര്‍ തീരുമാനത്തില്‍നിന്നു പിന്‍മാറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%