ദേശീയം

പാളത്തില്‍ തലവെച്ച് യാത്രക്കാരന്‍, ചീറിയടുത്ത് ട്രെയിന്‍, സാഹസികമായി രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ സുമതിയാണ് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൂര്‍വ് മോദിനിപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏതാനുംനാള്‍ മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആര്‍പിഎഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്തയായത്.

പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വരുന്നത് കാത്തുനില്‍ക്കുന്ന ഒരാള്‍ പെട്ടെന്ന് ട്രാക്കിലേക്കിറങ്ങി തല പാളത്തിനുമേല്‍ വെച്ച് കിടക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിന്‍ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

ഇതുകണ്ട് അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നിന്ന കോണ്‍സ്റ്റബിള്‍ കെ സുമതി ട്രാക്കിലേക്ക് ചാടിയിറങ്ങുന്നതും അവിടെ കിടന്നയാളെ വലിച്ചുനീക്കി ട്രാക്കിന് പുറത്തെത്തിക്കുന്നതും വീഡിയോയിലുണ്ട്. പ്ലാറ്റ്ഫോമില്‍ നിന്ന മറ്റ് രണ്ടുപേര്‍ കൂടി ചാടിയിറങ്ങി സുമതിയെ സഹായിക്കുന്നുണ്ട്. തൊട്ടുപിന്നാലെ തന്നെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ