ദേശീയം

പൗരത്വ ഭേദഗതിക്കെതിരെ വിദ്യാര്‍ഥികളുടെ നാടകം; രാജ്യദ്രോഹക്കേസ് റദ്ദാക്കി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു; പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ എടുത്ത കേസാണ് കലബുര്‍ഗി ബെഞ്ച് റദ്ദാക്കിയത്. കേസില്‍ കുട്ടികളെ അടക്കം പൊലീസ് ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു കുട്ടികള്‍ നാടകം കളിച്ചത്. ഇതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കലബുര്‍ഗി പൊലീസ് അന്ന് കേസ് എടുത്തത്. എല്‍പി, യുപി കുട്ടികള്‍ ചേര്‍ന്നാണ് നാടകം സംഘടിപ്പിച്ചിരുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടെന്നും രാജ്യത്തെ നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയത്.

സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ആയ ഫരീദ ബീഗത്തെയും നാടകത്തില്‍ അഭിനയിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ്് ചെയ്ത് പതിനാലുദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം കലബുര്‍ഗിയിലെ ഒരു സെഷന്‍സ് കോടതിഇവരെ കേസില്‍ നിന്ന് കുറ്റവിമുക്തമാക്കിയിരുന്നു. ഇവരെ കൂടാതെ മറ്റ് നാലുപേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം നിലനിന്നിരുന്നു. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഴുവന്‍ പേരെയും കുറ്റവിമുക്താക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്