ദേശീയം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 11 മരണം; നിരവധി വീടുകള്‍ക്ക് തീവെച്ചു; കര്‍ഫ്യൂ

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. 

 മൃതദേഹങ്ങളില്‍ മുറിവും വെടിയേറ്റ പാടുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംവരണത്തെച്ചൊല്ലി മെയ്തി-കുക്കി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍, കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 

രാത്രിയോടെ അക്രമികള്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായെത്തി ഗ്രാമത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല