ദേശീയം

'ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും'- ഫെയ്സ്ബുക്കിന് ഹൈക്കോടതി മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിനു മുന്നറിയിപ്പ്. കർണാടക ഹൈക്കോടതിയാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. മം​ഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ​ഹർജി പരി​ഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.

സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വ​ദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഫെയ്സ്ബുക്കിന് നിർദ്ദേശം നൽകി. 

25 വർഷമായി സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019ൽഡ ശൈലേഷ് ഫെയ്സുബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരേയും ഇസ്ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ സൗ​ദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായും കവിത നൽകിയ ഹർജിയിൽ പറയുന്നു. 

വിഷയത്തിൽ വിശാദാംശങ്ങൾ നൽകാൻ കേസ് അന്വേഷിക്കുന്ന മം​ഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടെന്നു ആരോപിച്ച് ​ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിന്റെ മോചനം ആവശ്യപ്പെട്ടു അവർ കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍