ദേശീയം

ആപ്പ് ഡൗൺലോഡ് ആകാൻ വൈകി, ഭാര്യയുമായുള്ള വഴക്കിനിടെ മകന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി പിതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെ അച്ഛന്റെ കുത്തേറ്റ് മകന് പരിക്ക്. ഡൽഹി മധുവിഹാർ സ്വദേശി അശോക് സിങ്ങിനെതിരെ (64) പൊലീസ് കേസെടുത്തു. ഇയാളുടെ മകൻ 23കാരനായ ആദിത്യ സിങ്ങിനാണ് കുത്തേറ്റത്. 

​ശനിയാഴ്‌ചയാണ് സംഭവം. ഗുഡ്‌​ഗാവിൽ അടുത്തിടെ കുടുംബം ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പണമിടപാട് നടത്താൻ ഭാര്യ മഞ്ജുവിനോട് അശോക് ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡ് ആകാൻ വൈകുന്നതിനെ ചൊല്ലി ഭാര്യയുമായി നടത്തിയ വഴക്കിൽ മകൻ ഇടപെട്ടു.

ഇതിനിടെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന കത്തികൊണ്ട് മകന്റെ നെഞ്ചിൽ പിതാവ് കുത്തുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ മാനേജറായിരുന്നു അശോക്. 2019ലാണ് വിരമിച്ചത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ് ആദിത്യ സിങ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം