ദേശീയം

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കും; പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂളുകളില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യാന്തര യോഗാ ദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

യോഗ ചെറിയ കാര്യമല്ല. 180ലേറെ രാജ്യങ്ങളില്‍ അത് പരിശീലിക്കുന്നുണ്ട്. അത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഉള്ളില്‍ ഒതുങ്ങുന്നതല്ലെന്ന് ചൗഹാന്‍ പറഞ്ഞു.

യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ലോകരാജ്യങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്ന്, ചടങ്ങില്‍ സംസാരിച്ച ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് രാജ്യാന്തര യോഗാ ദിനം ആചരിക്കാനുള്ള യുഎന്‍ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്