ദേശീയം

ബുദ്ധദേബിന്റെ 41കാരിയായ മകള്‍ ലിംഗമാറ്റത്തിനൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റത്തിനൊരുങ്ങുന്നു. അതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായും സുചേതന പറഞ്ഞു. മാനസികമായി താന്‍ ഒരാണ്‍കുട്ടിയാണെന്നും ഇനി ശാരീരികമായി ആണാന്‍ പോകുകയാണെന്നും സുചേതന്‍ എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായി സുചേതന പറഞ്ഞു.

അടുത്തിടെ എല്‍ജിബിടിക്യു വിഭാഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സുചേതനയും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് സുചേതനയും ഇത് ശരിവെച്ചു. ഒരുമുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും സുചേതന കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഒരു മുതിര്‍ന്ന് ആളാണ് എനിക്ക് ഇപ്പോള്‍ 41 വയസായി. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എനിക്ക് തന്നെ എടുക്കാന്‍ കഴിയും. എന്റെ കുടുംബപശ്ചാത്തലമോ ബന്ധുക്കളുടെ സ്ഥാനങ്ങളോ ഒന്നുംതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യമല്ല. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടത്തിന് ഊര്‍ജം പകരാന്‍വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നത്. ഇതിനായി നിയമോപദേശവും വൈദ്യനിര്‍ദേശങ്ങളും സ്വീകരിച്ചുവരികയാണ്.  ചെറുപ്പംമുതല്‍ ഞാന്‍ ഒരു ട്രാന്‍സ്മാന്‍ ആയാണ് ജീവിച്ചത്. അച്ഛന് ഇതറിയാം എന്നതിനാല്‍ അദ്ദേഹത്തിന് എന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്ന് കരുതുന്നു' -സുചേതന പറഞ്ഞു. 

തനിക്ക് സുചന്ദ എന്ന പെണ്‍കുട്ടി ജീവിതപങ്കാളിയായി ഉണ്ടെന്നും സുചേതന വെളിപ്പെടുത്തി. ലൈംഗിക സ്വത്വം അംഗീകരിച്ചുകൊടുക്കാന്‍ പൊതുസമൂഹം നിര്‍ബന്ധിതമാകണമെങ്കില്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ വേണമെന്നും അവര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല