ദേശീയം

'വീര്‍ സവര്‍ക്കര്‍ സേതു'; ബാന്ദ്ര സീ ലീങ്കിന്റെ പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ വെര്‍സോവ-ബാന്ദ്ര സീ ലിങ്കിന് വീര്‍ സവര്‍ക്കര്‍ സേതു എന്ന് പേരിടാന്‍ മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനം. പണി പൂര്‍ത്തിയാകുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് അടല്‍ ബിഹാരി വാജ്‌പെയ് സ്മൃതി നവ സേതു അടല്‍ സേതു എന്ന പേര് നല്‍കാനും തീരുമാനമായി. വെര്‍സോവ- ബാന്ദ്ര സീ ലിങ്കിന് സവര്‍ക്കറുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

രാജ്യത്തെ രണ്ട് മഹത്തായ നേതാക്കളുടെ പേരുകള്‍ പാലങ്ങള്‍ക്ക് നല്‍കിയതില്‍ വിവാദമുണ്ടാകരുതെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ സുധീര്‍ മുംന്‍ഗംദിവാര്‍ പറഞ്ഞു. 

നേരത്തെ, സവര്‍ക്കറിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സവര്‍ക്കര്‍ റാലികള്‍ നടത്തിയിരുന്നു. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെയും ബിജെപിയുടേയും വിമര്‍ശനം കടുത്ത സാഹചര്യത്തില്‍ ഉദ്ദവ് താക്കറെയും എന്‍സിപിയും രാഹുലിന്റെ നിലപാട് തള്ളി രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല