ദേശീയം

ബക്രീദിന് അനധികൃത കശാപ്പ് അനുവദിക്കാനാവില്ല; നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് തെക്കന്‍ മുംബൈയിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ അനധികൃത കശാപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. കോടതി സമയത്തിനു ശേഷം പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണി, ജിതേന്ദ്ര ജെയിന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഹൗസിങ് സൊസൈറ്റിയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് വിലക്കണം എന്ന് ആവശ്യപ്പെട്ട് ഹരേഷ് ജയിന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സൊസൈറ്റിയില്‍ കശാപ്പിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ലൈസന്‍സ് ഇല്ലാത്തിടത്ത് കശാപ്പ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ നടപടിയെടുക്കണം. വേണ്ടിവന്നാല്‍ പൊലീസിന്റെ സഹായം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

കശാപ്പിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിഎംസിയുടെ അഭിഭാഷകന്‍ അറിയിച്ചു. സൊസൈറ്റിയില്‍ ബിഎംസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം

'രാജുവേട്ടന്റെ ഫേവറേറ്റ് സോങ് പാടാം': ബേസിലിന്റെ പാട്ട് കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വിഡിയോ വൈറല്‍

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്