ദേശീയം

ബിജെപി കോട്ട;  മൂന്ന് പതിറ്റാണ്ട് കാത്തിരിപ്പ്; ചരിത്രവിജയവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുപ്പതുവര്‍ഷം ബിജെപിയുടെ സീറ്റായിരുന്ന മഹാരാഷ്ട്രയിലെ കസ്ബ പോട്ട് പിടിച്ചെടുത്ത് മഹാവികാസ് അഘാഡി സഖ്യം. ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനയെ 11,000ത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിന്ദ്ര ധങ്കേക്കര്‍ പരാജയപ്പെടുത്തിയത്. ബിജെപി- ആര്‍എസ്എസ് കോട്ടയാണ് കസ്ബ പോട്ട്. 

ബിജെപിയുടെ കോട്ട പിടിച്ചെടുത്തതിന് പിന്നാലെ മഹാവികാസ് അഘാഡി സഖ്യം പ്രവര്‍ത്തകര്‍ വിജയം ആഘോഷമാക്കി. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് വീഴ്ചയുണ്ടായെന്ന് ഫലം അറിഞ്ഞ ശേഷം ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാന മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം ഉപതെരഞ്ഞടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചിഞ്ച് വാഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപി എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതെരഞ്ഞടുപ്പ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും