ദേശീയം

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി വീണ്ടും അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സിസോദിയയെ അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിസോദിയ തിഹാർ ജയിലിലാണ്. ജയിലിലെത്തി ഇഡി അധികൃതർ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതേ കേസിൽ സിബിഐയാണ് ആദ്യം സിസോദിയയെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച തിഹാർ ജയിലിനുള്ളിൽ ഇഡി ഉദ്യോഗസ്ഥർ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. തിഹാർ ജയിലിൽ രാവിലെ 10.15 മുതൽ 11 വരെയാണ് ചോദ്യം ചെയ്തത്. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. സിസോദിയയുടെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി