ദേശീയം

പ്രതീക്ഷകള്‍ അല്‍പ്പായുസ്സായി;  കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത എട്ടുവയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ഇരുപത്തിനാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിച്ച എട്ടുവയസുകാരന്‍ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. വിദിഷയില്‍ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എട്ടുവയസുകാരന്‍ ലോകേഷ് കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 60 അടി താഴ്ചയാണ് കുഴല്‍ക്കിണറിനുള്ളത്. ഇതില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. 

വിവരം അറിഞ്ഞ് രാവിലെ 11.30 മുതല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെത്തിച്ചത്്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴല്‍ക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ പുറത്തെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു