ദേശീയം

എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു, രക്ഷാപ്രവര്‍ത്തനം; പ്രാര്‍ഥനയോടെ ഒരു നാട് 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു.കുഴല്‍ക്കിണറില്‍ 43 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

വിദിഷയില്‍ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 60 അടി താഴ്ചയുള്ളതാണ് കുഴല്‍ക്കിണര്‍. ഇതില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. വിവരം അറിഞ്ഞ് രാവിലെ 11.30 മുതല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കുന്നതിന് 34 അടി താഴ്ചയില്‍ വരെ കുഴിയെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ കുട്ടിയുടെ അരികില്‍ എത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു