ദേശീയം

ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ സ്‌നേഹ സമ്മാനം; രണ്ടുലക്ഷം പാരിതോഷികം, ആനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് വീട്, ഓസ്‌കര്‍ അവാര്‍ഡ് ആഘോഷമാക്കി തമിഴ്‌നാട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി എലഫന്റ് വിസ്പറേഴ്‌സില്‍ ജീവിതം ചിത്രീകരിച്ച ബൊമ്മനെയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇരുവര്‍ക്കുമായി രണ്ടു ലക്ഷം രൂപയും പ്രശംസഫലകവും അദ്ദേഹം കൈമാറി. നീലഗിരി ജില്ലയിലെ മുതുമലൈയിലുള്ള ആനക്കുട്ടികളെ സംരക്ഷിക്കുന്ന ഇവരുടെ ജീവിതമാണ് എലഫന്റ് വിസ്പറേഴ്‌സില്‍ കാര്‍ത്തികി ഗോള്‍സാല്‍വോസ് പകര്‍ത്തിയത്. 

തമിഴ്‌നാട്ടിലെ രണ്ട് ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന 91പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനായി പത്തു കോടി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

കോയമ്പത്തൂര്‍ ജില്ലയിലെ ആനമലൈ കടുവാ സങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന ആനത്താവളം അഞ്ചുകോടി രൂപ ചെലവില്‍ നവീകരിക്കും. 
കോയമ്പത്തൂര്‍ ജില്ലയിലെ സാവടിവയലില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ആനക്യാമ്പ് സ്ഥാപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. 

ആനകളെ വളര്‍ത്തുന്നത് അത്ര എളുപ്പമല്ലെന്നും കുട്ടികളോട് കാണിക്കുന്ന അതേ പരിചരണമാണ് ആനക്കുട്ടികളോടും കാട്ടിയതെന്നും ബൊമ്മന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ഡോക്യുമെന്ററി സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പറഞ്ഞു. ദ എലിഫന്റ് വിസ്പറേഴ്സ് ഓസ്‌കര്‍ അവാര്‍ഡ് നേടിയതിന് പിന്നാലെ, ബൊമ്മനെയും ബെല്ലിയെയും മുഖ്യമന്ത്രി ആദരിച്ചത് കാണുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി