ദേശീയം

സ്ത്രീധനമായി ട്രാക്ടര്‍ ചോദിച്ചു, അത്യാഗ്രഹിയായ വരന് കിട്ടിയത് നാട്ടുകാരുടെ 'മുട്ടന്‍പണി'; 'ട്രാക്ടര്‍ കല്യാണം'

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സ്ത്രീധനമായി ട്രാക്ടര്‍ ചോദിച്ച വരന് ലഭിച്ചത് 'എട്ടിന്റെ പണി'. ഘോഷയാത്രയോടെ വിവാഹം കഴിക്കാന്‍ എത്തിയ വരനെയും ബന്ധുക്കളെയും നാട്ടുകാര്‍ ബന്ദിയാക്കി. തുടര്‍ന്ന് സംഘടിപ്പിച്ച ട്രാക്ടറിനെ വിവാഹം കഴിക്കാന്‍ നാട്ടുകാര്‍ വരനെ നിര്‍ബന്ധിച്ചു. വരന്റെ അത്യാര്‍ത്തി കണ്ട് വധു കല്യാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് വരനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. വസീം അഹമ്മദാണ് നാട്ടുകാരുടെ രോഷം നേരിടേണ്ടി വന്നത്. കല്യാണത്തിന് ഘോഷയാത്രയായി എത്തിയ വരനെയും ബന്ധുക്കളെയും നാട്ടുകാര്‍ ബന്ദിയാക്കുകയായിരുന്നു. വരന്റെ അത്യാര്‍ത്തി കണ്ട് വധു കല്യാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് വരനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. നാട്ടുകാര്‍ സംഘടിപ്പിച്ച ട്രാക്ടറിനെ വിവാഹം കഴിക്കാന്‍ നാട്ടുകാര്‍ വരനെ നിര്‍ബന്ധിച്ചു. മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷമാണ് വരനെയും ബന്ധുക്കളെയും പോകാന്‍ അനുവദിച്ചത്.

കല്യാണത്തിന് വധുവിന്റെ കുടുംബത്തിന് വന്ന ചെലവ് മുഴുവന്‍ വഹിക്കാമെന്ന് വരന്‍ സമ്മതിച്ചതോടെയാണ് മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കല്യാണത്തിന് വധുവിന്റെ വീട്ടുകാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. കല്യാണത്തിന് നാലുദിവസം മുന്‍പ് ഫര്‍ണീച്ചര്‍ അടക്കം വിലപ്പിടിപ്പുള്ള ഗൃഹോപകരണങ്ങളാണ് വരന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും