ദേശീയം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്​ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം; 6.6 തീവ്രത (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. രാത്രി 10.17ഓടെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചനം അനുഭവപ്പെട്ടു. 

അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങളിൽ വീടുകളിൽ നിന്ന് ഇറങ്ങിയോടി. 

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ, പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ചൈന, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നു. നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ ജുറും ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. അന്നും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും