ന്യൂഡല്‍ഹി: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. 26കാരിയായ നിഷയാണ് കൊല്ലപ്പെട്ടത്.
അംബേദ്കര്‍ മൊഹല്ല പ്രദേശത്ത് യുവതിക്ക് കുത്തേറ്റതായി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചതായി പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട യുവതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കുട്ടികളുമായി ഒളിവില്‍ പോയി. പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയ കാര്യം ഭര്‍ത്താവ് അടുപ്പമുള്ള സ്ത്രീയെ വിളിച്ചറിയിക്കുകയും ചെയ്തു.
ബുധനാഴ്ച സ്വന്തം നാടായ കാസ്ഗഞ്ചില്‍ വച്ച് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികള്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ