ദേശീയം

പറന്നുയർന്ന ​ഗ്ലൈഡർ വീട്ടിലേക്ക് ഇടിച്ചുകയറി, 14കാരനും പൈലറ്റിനും ഗുരുതര പരിക്ക്; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി. 14 കാരനെയും കൊണ്ട് നാടുചുറ്റാൻ പറന്നുയർന്ന ഗ്ലൈഡർ വീടിനു മുകളിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റിനും വിദ്യാർഥിക്കും ​ഗുരുതരമായിപരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം 4.50ഓടെ ധൻബാദിലെ ബിർസ മുണ്ട പാർക്കിന് സമീപമായിരുന്നു അപകടം. 

പട്ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധൻബാദിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. പൈലറ്റിനെ കൂടാതെ ഒരാൾക്കു മാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡർ. ബർവാദ എയർസ്ട്രിപ്പിൽ നിന്നു പറന്ന ഗ്ലൈഡർ പെട്ടെന്നു നിയന്ത്രണം വിടുകയും 500 മീറ്റർ അകലെയുള്ള വീട്ടിലെ തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ​ഗ്ലൈഡർ പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം.

നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡർ ഇടിച്ചുകയറിയത്. അപകടത്തിൽ തന്റെ കുടുംബത്തിലെ ആർക്കും പരുക്കില്ലെന്നും മക്കൾ രണ്ടുപേരും വീടിനകത്ത് ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി