ദേശീയം

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍; 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി, 26 കമ്പനികള്‍ക്ക് നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ഇവയോട് മരുന്ന് ഉല്‍പ്പാദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും മറ്റു 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് മരുന്നുകമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നടപടി. ഉസ്‌ബെക്കിസ്ഥാന്‍, ഗാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ മരുന്നുകള്‍ വിറ്റ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഒക്ടോബര്‍ മുതലാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതായി പരാതി ഉയര്‍ന്നത്. തുടര്‍ന്നാണ് മരുന്നുകമ്പനികളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത് അടക്കം 20 സംസ്ഥാനങ്ങളിലായി നിരവധി കമ്പനികളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ 18 കമ്പനികളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. കൂടാതെ ഉല്‍പ്പാദനം നിര്‍ത്താന്‍ ഈ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. ക്രമക്കേട് കണ്ടെത്തിയ 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു