ദേശീയം

ചര്‍ച്ച നടത്തിയിട്ടും 'രക്ഷയില്ല'; വിദ്വേഷ പ്രചാരണത്തിന് ശമനമില്ല, ആര്‍എസ്എസ് മേധാവിക്ക് മുസ്ലിം നേതാക്കളുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് മുസ്ലിം നേതാക്കളുടെ കത്ത്. മാര്‍ച്ച് ഏഴിന് ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്തിയ മുസ്ലിം നേതാക്കളാണ് കത്ത് അയച്ചിരിക്കുന്നത്. മുസ്ലിംകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും വംശഹത്യ ആഹ്വാനങ്ങള്‍ക്കും ഒരുകുറവുമില്ലെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും നടന്ന മുസ്ലിം വിരുദ്ധ റാലികളെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലിം വിരുദ്ധ പ്രചാരണത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുസ്ലിം മത നേതാക്കളായ എസ് വൈ ഖുറേഷി,  സു ഷ, നജീബ് ജംഗ്, സഈദ് ഷെര്‍വാണി, ഷാഹിദ് സിദ്ദിഖി എന്നിവാണ് കത്ത് അയച്ചത്. ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ വസതിയില്‍ മാര്‍ച്ച് ഏഴിനാണ് ആര്‍എസ്എസ് മേധാവിയുമായി മുസ്ലിം നേതാക്കള്‍ ചര്‍ച്ച നടത്തിയത്. 

മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണവും ടെലിവിഷന്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ് അന്ന് ചര്‍ച്ച ആയത്. ഗോഹത്യയും ഭൂരിപക്ഷ വിഭാഗത്തിന് എതിരെ കാഫിര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതും ആര്‍എസ്എസ് ഉന്നയിച്ചിരുന്നു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ച് ഏകീകൃത നിയമം കൊണ്ടുവരണമെന്നും കാഫിര്‍ എന്ന വാക്ക് പരസ്യമായി ഉപയോഗിക്കരുതെന്ന് തങ്ങളുടെ സമുദായത്തോട് ആവശ്യപ്പെടുമെന്നും മുസ്ലിം നേതാക്കള്‍ അന്ന് വ്യക്തമാക്കിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം