ദേശീയം

മോദിയുടെ വാഹനത്തിന് നേര്‍ക്ക് ഫോണ്‍ എറിഞ്ഞു; പ്രധാനമന്ത്രിയുടെ റാലിയില്‍ വന്‍ സുരക്ഷാ വീഴ്ച ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ ഒരാള്‍ ഫോണ്‍ എറിഞ്ഞു. വായുവില്‍ പറന്നുവന്ന ഫോണ്‍ മോദി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് വീണത്. 

മൈസൂരുവില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തുറന്ന വാഹനത്തില്‍ ജനത്തെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ഫോണ്‍ എറിഞ്ഞത്. പറന്നുവന്ന ഫോണ്‍ മോദിയുടേയോ വാഹനത്തിലുണ്ടായിരുന്ന മറ്റു നേതാക്കളുടേയോ ദേഹത്ത് കൊണ്ടില്ല. 

അതിനിടെ, പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞയാളെ കണ്ടെത്തി. മൈസൂര്‍ പൊലീസ് ആണ് ആളെ കണ്ടെത്തിയത്. ഫോണ്‍ ബിജെപി പ്രവര്‍ത്തകന്റേതാണെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ ഫോണ്‍ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണെന്നും, ഇയാള്‍ക്ക് തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൈസൂര്‍ പൊലീസ് അറിയിച്ചു. ഫോണ്‍ എറിഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ARUNACHAL, SIKKIM COUNTING LIVE: അരുണാചലില്‍ കേവല ഭൂരിപക്ഷം കടന്നും ബിജെപി മുന്നേറ്റം, 33 സീറ്റുകളില്‍ ലീഡ്; സിക്കിമില്‍ എസ്‌കെഎം പടയോട്ടം

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ചെറുമകന്‍, അറസ്റ്റ്

പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം

ഉഷ്ണ തരംഗം: ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

വിരലിന് പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ്, പൊലീസ് കണ്ടെത്തല്‍ ശരിവെച്ച് മെഡിക്കല്‍ ബോര്‍ഡ്