ദേശീയം

ജന്തര്‍മന്തറില്‍ സംഘർഷം; പൊലീസും ​ഗുസ്തി താരങ്ങളും ഏറ്റുമുട്ടി, രണ്ടു പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ജന്തര്‍മന്തറില്‍ സംഘർഷം. പൊലീസും ​ഗുസ്തിതാരങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ പ്രതിഷേധത്തിലുള്ള വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളെ ആക്രമിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 

ഗുസ്തി താരങ്ങൾക്ക്  കിടക്കകളുമായാണ് ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്തുനിന്നും ആളുകൾക്ക് പ്രവേശനമില്ല. ആം ആദ്മി പാർട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ​ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതിയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് മർദ്ദിച്ചെന്നാണ് ​ഗുസ്തിതാരങ്ങൾ പറയുന്നത്. ജനങ്ങളുടെ പിന്തുണ വേണം എന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം