ദേശീയം

'പിന്തുണ തേടി ഒരാളും വന്നില്ല, എന്നെയൊന്നും ആര്‍ക്കും വേണ്ട'; ചിത്രം വ്യക്തമാവട്ടെയെന്ന് കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പിന്തുണ തേടി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ജനതാ ദള്‍ (എസ് ) നേതാവ് എച്ച്ഡി കുമാരസ്വാമി. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ ജെഡിഎസിന്റെ പ്രകടനം വ്യക്തമാവുമെന്നും കുമാരസ്വാമി പറഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പായി ആയിരുന്നു പ്രതികരണം.

രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ ചിത്രം വ്യക്തമാവും. എക്‌സിറ്റ് പോളുകള്‍ പറയുന്നത് രണ്ടു ദേശീയ പാര്‍ട്ടികള്‍ വലിയ തോതില്‍ നേട്ടമുണ്ടാക്കുമെന്നാണ്. ഞങ്ങള്‍ക്ക് 30-32 സീറ്റാണ് പ്രവചിക്കുന്നത്. ഞങ്ങളുടേത് ചെറിയ പാര്‍ട്ടിയാണ്. ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല, തനിക്കൊന്നും ആവശ്യക്കാരില്ല- കുമാര സ്വാമി പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെഡിഎസ് നിര്‍ണായക ശക്തിയാവുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസും ബിജെപിയും ഒപ്പിത്തിനൊപ്പം മുന്നേറുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു