ദേശീയം

ഐസിഎസ്ഇ പത്ത്, ഐഎസ്‍സി പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസിൽ 9 പേർക്ക് ഒന്നാം റാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസിൽ ഒൻപത് പേർ ഒന്നാം റാങ്ക് നേടി. 98.94 ആണ് പത്താം ക്ലാസിലെ ദേശീയ വിജയ ശതമാനം. 99.97 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം. പ്ലസ് ടു വിൽ‌ ദേശീയ വിജയ ശതമാനം 96.94 ആണ്, കേരളത്തിൽ 99.88 ശതമാനവുമാണ് ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് വിജയം. 

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിച്ചത്.  http://cisce.org, http://results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയായിരുന്നു പത്താം ക്ലാസുകാരുടെ പരീക്ഷ. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. പത്തിലും പന്ത്രണ്ടിലുമായി 2.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്