ദേശീയം

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; പ്രഖ്യാപനം ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡികെ ശിവകുമാറിനെ അറിയിക്കും. ആറ് മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡികെ ശിവകുമാറുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.സിദ്ധരാമയ്യയും ശിവകുമാറുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഹൈക്കമാന്‍ഡ് ആവശ്യപ്രകാരം ഡികെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു. 'പാര്‍ട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് പാര്‍ട്ടി നല്‍കും എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവകുമാര്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്.  എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി. 

അതേസമയം കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല