ദേശീയം

മൂന്നാം ഭാര്യ ആവശ്യപ്പെട്ടു; മകനെ കൊലപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി അയച്ചു; 26കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍:  മൂന്നാം ഭാര്യയുടെ പ്രേരണയില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരന്‍ പിടിയില്‍. മൂന്നാം ഭാര്യയോടൊപ്പമാണ് ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യഭാര്യയുടെ മകനുമായി ജീവിക്കാന്‍ 
ആഗ്രഹിക്കാത്തതിനാല്‍ യുവതിയുടെ പ്രേരണയാലാണ് ഇയാള്‍ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു

ഞായറാഴ്ച രാത്രി പ്രതി മകനെ കൊലപ്പെടുത്തുകയും, കൃത്യം ചെയ്യുന്നതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ മൂന്നാം ഭാര്യയ്ക്ക് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ഡ്രൈവറായ ശശിപാല്‍ മുണ്ട, ഇയാളുടെ 23കാരിയായ ഭാര്യ മമ്ത എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

മുണ്ടെയുടെ മൂന്നാമത്തെ ഭാര്യക്ക് ആ കുട്ടിയോട് തുടക്കം ഇഷ്ടക്കേടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ദമ്പതികള്‍ വഴക്കിടല്‍ പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മകനെ അവന്റെ അമ്മ വീട്ടില്‍ കൊണ്ടുവിടുകയോ, കൊല്ലുകയോ ചെയ്‌തെങ്കില്‍ മാത്രമെ വീട്ടിലേക്ക് മടങ്ങി വരികയുളളുവെന്ന് യുവതി  ഭര്‍ത്താവിനോട് പറഞ്ഞതായും പറയപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശശിപാല്‍ മുണ്ടെയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൊലപാതകത്തിന്റെ വീഡിയോ ക്ലിപ്പ് പൊലീസ് കണ്ടെടുത്തു.മകനെ കൊലപ്പെടുത്തിയ ശേഷം വീഡിയോ വാട്സ്ആപ്പ് വഴി ഭാര്യക്ക് അയച്ചെങ്കിലും മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ യുവതിക്ക് അത് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ഏഴുവയസുള്ള മകനെ കൊല്ലാന്‍ ഭര്‍്ത്താവിനോട് പറഞ്ഞിട്ടില്ലെന്നും യുവതി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി