ദേശീയം

ജനകീയ നേതാവിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തി അനുയായികള്‍, ആഹ്ലാദം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ, ബംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ അനുയായികള്‍ ആഹ്ലാദപ്രകടനം നടത്തി. സിദ്ധരാമയ്യയുടെ പോസ്റ്ററില്‍ പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തി. 

സംസ്ഥാനത്തെ ജനകീയ നേതാവായ സിദ്ധരാമയ്യ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 76 കാരനായ സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ നിയമസഭയിലേക്ക് വിജയിച്ചത്. ആദ്യ രണ്ടു വര്‍ഷമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുക. ശേഷിക്കുന്ന കാലം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് ധാരണ. 

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തിയ ഇടപെടലുകള്‍ക്കു ശേഷമാണ് ശിവകുമാര്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയത്. ഉഫമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ശിവകുമാര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിയാകാന്‍ ഇല്ലെന്നും, പിസിസി പ്രസിഡന്റായി തുടരുമെന്നുമാണ് ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍