ദേശീയം

കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്.

നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രി സ്ഥാനമാണ് അര്‍ജുന്‍ റാം മേഘ് വാള്‍ വഹിച്ചിരുന്നത്. ഇതിന് പുറമേയാണ് നിയമമന്ത്രി സ്ഥാനം കൂടി അര്‍ജുന്‍ റാം മേഘ്‌വാളിന് നല്‍കിയത്. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. 

നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണ് മേഘ് വാളിന് നല്‍കിയിട്ടുള്ളത്. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ റാം മേഘ് വാള്‍. കൊളിജിയം സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞ് കിരണ്‍ റിജിജു നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ജുഡീഷ്യറി തന്നെ മന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ