ദേശീയം

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം; ജി 7 ഉച്ചകോടിക്കായി ഹിരോഷിമയിൽ, ഓസ്ട്രേലിയയും സന്ദർശിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ​ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ആറു ദിവസത്തേക്കാണ് യാത്ര. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 19 മുതൽ 21 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. 

ജവഹർലാൽ നെഹ്റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. 

ത്രിരാഷ്ട്ര സന്ദർശനത്തിനിടെ 40ഓളം പരിപാടികളിൽ മോദി പങ്കെടുക്കും. ഹിരോഷിമയിൽ നിന്ന് പാപ്പുവ ന്യൂ ​ഗ്വിനിയയിലേക്കാണ് മോദി പോവുക. അവിടെ ഫോറം ഓഫ് ഇന്ത്യ പസഫിക് ഐലന്റ് കോർപ്പറേഷന്റെ ഉച്ചകോടിയിൽ പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്. രാജ്യത്തെ ​ഗവർണർ ഉൾപ്പടെയുള്ളവരെ മോദി സന്ദർശിക്കും. 

അതിനുശേഷമാകും ഓസ്ട്രേലിയയിലേക്ക് തിരിക്കുക.  ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍