ദേശീയം

പുലര്‍ച്ചെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്ത്രീ നവജാതശിശുവിനെ മോഷ്ടിച്ചു; തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ  ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 24ലെ ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പ്രസവശേഷം യുവതിയെ ആശുപത്രി അധികൃതര്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ യുവതി എഴുന്നേറ്റ് നോക്കിയപ്പോള്‍ കുട്ടി സമീപത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ നാലരയ്ക്ക് ഒരു സ്ത്രീ കുട്ടിയുമായി പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ നവജാതശിശുവിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍