ദേശീയം

പുതിയ പാര്‍ലമെന്റ് മന്ദിരം നരസിംഹ റാവുവിന്റെ ആശയം, യാഥാര്‍ഥ്യമായത് നല്ല കാര്യമെന്ന് ഗുലാം നബി ആസാദ്

സമകാലിക മലയാളം ഡെസ്ക്

ജമ്മു: പുതിയ പാര്‍ലമെന്റ് മന്ദിരം എന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു ആണെന്ന് മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. പാര്‍ലമെന്റിനു പുതിയ മന്ദിരം നിര്‍മിക്കുകയെന്നത് അനിവാര്യമായ കാര്യം ആയിരുന്നെന്ന് ആസാദ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതും വിട്ടുനില്‍ക്കുന്നതുമെല്ലാം ഓരോരുത്തരുടെയും കാര്യമാണ്. അവര്‍ കാര്യങ്ങളെ കാണുന്നത് അനുസരിച്ചരിക്കും അത്. എന്തുകൊണ്ട് ബഹിഷ്‌കരിക്കുന്നു എന്ന് അവരാണ് പറയേണ്ടത്. അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് ഗുലാം നബി ആസാദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നു ലോക്‌സഭാ സ്പീക്കര്‍ ആയിരുന്ന ശിവരാജ് പാട്ടിലും പാര്‍ലമെന്ററി കാര്യ മന്ത്രി ആയിരുന്ന താനും ആ ചര്‍ച്ചയുടെ ഭാഗമായവര്‍ ആണെന്ന് ആസാദ് ഓര്‍മിച്ചു. പുതിയ മന്ദിരം ഇപ്പോള്‍ യാഥാര്‍ഥ്യമായത് നല്ല കാര്യമാണെന്ന് ആസാദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ