ദേശീയം

ഇഡി കേസ്: സത്യേന്ദ്രര്‍ ജയിന് ഇടക്കാല ജാമ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പണംതട്ടിപ്പു കേസില്‍ അറസ്റ്റിലായ മുന്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 11 വരെയാണ് ജാമ്യം. 

സത്യേന്ദര്‍ ജയിനിന് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ പത്തിന് ജയിന്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം.

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. 

ജയിന് നട്ടെല്ലിനു പ്രശ്‌നമുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദിച്ചു. ജയില്‍വാസത്തിനിടെ ജയിനിന്റെ ഭാരത്തില്‍ 35 കിലോയുടെ കുറവുണ്ടായെന്നും സിങ്വി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്