ദേശീയം

ശാസ്ത്രത്തിന്റെ അടിസ്ഥാനം വേദങ്ങളില്‍; പാശ്ചാത്യരുടെ കണ്ടുപിടിത്തങ്ങളായി അവതരിപ്പിക്കുന്നു: എസ് സോമനാഥ്

സമകാലിക മലയാളം ഡെസ്ക്

ഉജ്ജയിന്‍: പ്രപഞ്ച ഘടന മുതല്‍ വ്യോമയാനം വരെയുള്ള ശാസ്ത്രതത്വങ്ങളുടെയെല്ലാം അടിസ്ഥാനം വേദങ്ങളിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. അറബികള്‍ വഴി യൂറോപ്പില്‍ എത്തിയ അവ പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളായി അവതരിപ്പിക്കപ്പെടുകയായിരുന്നെന്ന് സോമനാഥ് പറഞ്ഞു. 

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് സോമനാഥ്. അംഗഗണിതം, വര്‍ഗമൂലം, സമയ സങ്കല്‍പ്പം, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹസംസ്‌കരണം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യം കാണുന്നത് വേദങ്ങളിലാണ്. ഇവ അറബികള്‍ വഴി യൂറോപ്പിലേക്കു പോയി പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളായി അവതരിപ്പിക്കപ്പെടുകയാണ്.

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അന്നു സംസ്‌കൃതത്തില്‍ എഴുത്തില്ലാതെ ഇതെല്ലാം വിനിമയം ചെയ്തതാണ് പ്രശ്‌നമായത്. ഇവയെല്ലാം ഹൃദിസ്ഥമാക്കി ഒരാളില്‍നിന്നു മറ്റൊരാളിലേക്കു വാമൊഴിയായി കൈമാറുകയായിരുന്നു. സംസ്‌കൃതം ദേവനാഗിരി ലിപിയില്‍ എഴുതാന്‍ തുടങ്ങിയതു പിന്നീടാണെന്ന് സോമനാഥ് പറഞ്ഞു.

സംസ്‌കൃതത്തിന്റെ ഘടനയും വാക്യരീതിയുമെല്ലാം ശാസ്ത്രീയ ചിന്തകള്‍ വിനിമയം ചെയ്യാന്‍ പാകത്തിലുള്ളവയാണ്. കംപ്യൂട്ടറുകള്‍ക്കു പറ്റിയ ഭാഷയാണ് അത്. നിര്‍മിത ബുദ്ധി പഠിക്കുന്നവര്‍ സംസ്‌കൃതം പരിശീലിക്കുന്നു. സംസ്‌കൃതം കംപ്യൂട്ടിങ്ങില്‍ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ ഒട്ടേറെ ഗവേഷങ്ങള്‍ നടക്കുന്നുണ്ടെന്ന് സോമനാഥ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'