ദേശീയം

ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ ബയ്‌റോണ്‍ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ മേദിനിപ്പൂരില്‍ വെച്ചുനടന്ന ചടങ്ങില്‍ ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉപതെഞ്ഞെടുപ്പില്‍ സാഗര്‍ദിഘി മണ്ഡലത്തില്‍ നിന്ന് 22,000 വോട്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് നിയമസഭയിലെത്തിയത്. 

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന സുബ്രത സാഹ മരിച്ചതോടെയാണ് ഈവര്‍ഷം ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിലും സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ