ദേശീയം

ഡല്‍ഹിയില്‍ പാര്‍ട്ടിക്കിടെ 22കാരിയെ കുത്തിക്കൊന്നു; മൃതദേഹം വീടിന്റെ ടെറസില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ 22കാരിയെ കുത്തിക്കൊന്നു. വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് പ്രകോപനം. മനീഷ ഛേത്രിയാണ് മരിച്ചത്.പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. 22കാരിയുടെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്ന് ഇന്ന് രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. പാര്‍ട്ടി നടത്തിയ സപ്‌ന എന്ന യുവതിയുടെ വീടിന് മുകളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടിയില്‍ മനീഷയ്ക്ക് പുറമേ രണ്ടു യുവതികളും ഒരു യുവാവുമാണ് പങ്കെടുത്തത്.

പാര്‍ട്ടിക്കിടെ പെട്ടെന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് മനീഷയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ ഉടമയായ സപ്‌ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയും മനീഷയും വിവിധ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍