ദേശീയം

'വികസനം നേതാക്കളുടെ ഫാം ഹൗസിലും ബംഗ്ലാവിലും, ഗുണം ബന്ധുക്കൾക്ക് മാത്രം'; കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മോദി 

സമകാലിക മലയാളം ഡെസ്ക്

റായ്‌പൂർ: ഛത്തീസ്​ഗഡിൽ കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോൺ​ഗ്രസും വികസനവും ഒന്നിച്ചു നിൽക്കില്ല'. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഛത്തീസ്​ഗഡിൽ കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും ബംഗ്ലാവുകളിലും കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്നും കാങ്കറിൽ റാലിയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ സത്വവും ആദിവാസികളുടെയും പിന്നാക്ക വിഭാഗത്തിന്റെ പുരോ​ഗതിയും ബിജെപി ലക്ഷ്യം വെക്കുമ്പോൾ ഭൂപേഷ് സർക്കാർ ഛത്തീസ്​ഗഡിൽ സ്വന്തം നേട്ടത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഛത്തീസ്ഗഡ് രൂപീകരണത്തിനായി സംസ്ഥാനത്തെ ജനങ്ങളും ബിജെപിയും ഒരുമിച്ച് പ്രവർത്തിച്ചു. എന്നാൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലം വരെ  ബിജെപി സർക്കാരുമായി പോരാടിക്കൊണ്ടിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും ബംഗ്ലാവുകളിലും കാറുകളിലും മാത്രമാണ് വികസനം ഉണ്ടായത്. അത് അവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും മാത്രം ​ഗുണം ചെയ്‌തു. സംസ്ഥാനത്തെ പിഎസ്‌സിയെ കോൺ​ഗ്രസ് കമ്മിറ്റി ഓഫീസുകളാക്കിയെന്നും മോദി പറഞ്ഞു.  

'കോൺ​ഗ്രസ് എവിടെയുണ്ടോ അവിടെ വികസനം ഉണ്ടാകില്ല. ഛത്തീസ്​ഗഡിനെ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിൽ കൊണ്ടുവരികയും ദരിദ്രരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും മോശം അവസ്ഥയിലുള്ള റോഡുകളും, പ്രവർത്തനരഹിതമായ വിദ്യാലയങ്ങളും ആശുപത്രികളുമാണ് കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഡിന്‌ നൽകിയത്. സർക്കാർ ഓഫീസുകളിലെ അഴിമതിയിൽ അവർ പുതിയ റെക്കോർഡ് കൊണ്ടുവന്നു. തൊഴിൽ തട്ടിപ്പുകളിലും, കൊലപാതകങ്ങളും, അക്രമവുമാണ് അവർ ജനങ്ങൾക്കു നൽകിയത്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

'പാവങ്ങൾക്കു വീട് നൽകിയാൽ അവർ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വീടുകൾ നിർമ്മിച്ചു നൽകുന്നത് അവർ നിർത്തി. എന്നാൽ ഞാൻ നിങ്ങൾക്കു വാക്ക് തരുകയാണ്, ഛത്തീസ്ഗഢിൽ ബിജെപി അധികാരത്തിലെത്തിയാൽ പിഎം ആവാസ് യോജന ശക്തിപ്പെടുത്തും'- പ്രധാനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം