ദേശീയം

വനിതാ സംവരണം: ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്ത സെന്‍സസിനെത്തുടര്‍ന്നുള്ള മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണാണ് വാദം കേട്ടത്. ലോക്‌സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്ത് പാസാക്കിയ നിയമം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

വനിതാ സംവരണം നടപ്പാക്കുന്നതിന് സെന്‍സസ് നടത്തേണ്ടതില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. സീറ്റ് സംവരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇതേ വിഷയത്തില്‍ മറ്റ് ഹര്‍ജികള്‍ക്കൊപ്പം നവംബര്‍ 22ന് ഠാക്കൂറിന്റെ ഹര്‍ജിയും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.ഠാക്കൂറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങാണ് ഹാജരായത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!