ദേശീയം

വയറില്‍ കുരുങ്ങി, മരത്തില്‍ തൂങ്ങിക്കിടന്ന് മണിക്കൂറുകളോളം വേദന കൊണ്ട് പുളഞ്ഞ് പുലി; ഒടുവില്‍- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വയറില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് മരത്തില്‍ തൂങ്ങിക്കിടന്ന് മണിക്കൂറുകളോളം വേദന കൊണ്ട് പുളഞ്ഞ പുലിയെ രക്ഷിച്ചു. ജനവാസകേന്ദ്രത്തില്‍ എത്തിയ പുലിയാണ് വയറില്‍ കുരുങ്ങിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ മയക്കുവെടിവെച്ച് ബോധംകെടുത്തിയ ശേഷമാണ് രക്ഷിച്ചത്.

നാസിക്കിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ കോഴി ഫാമിന് സമീപമാണ് പുലി വയറില്‍ കുരുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനിമല്‍ റെസ്‌ക്യു ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സഹായത്തോടെയാണ് പുലിയെ രക്ഷിച്ചത്. പുലിയെ മയക്കുവെടിവെച്ച് ബോധംകെടുത്തിയ ശേഷം വയര്‍ മുറിച്ചാണ് രക്ഷിച്ചത്. 

കാര്യമായ പരിക്കുകളില്ലാതെ പുലിയെ രക്ഷിക്കാന്‍ സാധിച്ചതായി അധികൃതര്‍ പറയുന്നു. പുലിയുടെ കാല്‍പാദത്തിലെ മുറിവ് മരുന്നുവെച്ച് കെട്ടി. തുടര്‍ന്ന് പുലിയെ കാട്ടില്‍ സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടതായും അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍