ദേശീയം

32 വര്‍ഷത്തെ ദാമ്പത്യബന്ധം; ഗൗതം സിംഘാനിയയും  നവാസും വേര്‍പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 32 വര്‍ഷത്തെ ബന്ധത്തിനൊടുവില്‍ വ്യവസായി ഗൗതം സിംഘാനിയയും -  നവാസ് മോദിയും വേര്‍പിരിഞ്ഞു. ഗൗതം സിംഘാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

11,000 കോടി രൂപയിലധികം ആസ്തിയുള്ള ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 'ഇത് മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല' ഗൗതം സിംഘാനിയ എക്‌സില്‍ കുറിച്ചു. ടെക്സ്റ്റൈല്‍സ് രംഗത്തും റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതുമായ പതിറ്റാണ്ടുകളായി റെയ്മണ്ട് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു ഗൗതം. ഫിറ്റ്‌നസ് രംഗത്തെ പ്രമുഖയായ നവാസുമായി 32 വര്‍ഷമായി  ദാമ്പത്യ ബന്ധത്തിലായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം ഞങ്ങള്‍ പ്രതിബദ്ധത, ദൃഢനിശ്ചയം, വിശ്വാസം എന്നിവയിലൂടെ സഞ്ചരിച്ചു,' ഗൗതം സിംഘാനി കുറിച്ചു. 

കഴിഞ്ഞയാഴ്ച താനെയില്‍ ഗൗതം സിംഘാനിയ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നവാസിന് പ്രവേശനമുണ്ടായില്ലെന്ന് കാണിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ്  ഇരുവരും വേര്‍പിരിഞ്ഞതായുള്ള 
പ്രഖ്യാപനം വന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു