ദേശീയം

ഭര്‍ത്താവ് യുക്രൈനിലെ കാമുകിയുടെ അടുത്ത് പോയി; മനോവിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. മുംബൈ കല്യാണില്‍ താമസിക്കുന്ന 25 കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. 

നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നിതീഷ് അയച്ച സന്ദേശങ്ങളും വിദേശ വനിതയുമായുള്ള ബന്ധത്തെ കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് തിരികെ മുംബൈയിലെത്തിയ നിതീഷ് നായരെ പൊലീസ് കല്യാണിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ യുക്രൈനിലെ കാമുകിയുടെ സമീപത്തേക്ക് പോയത്. യുക്രൈനിലെത്തിയ ശേഷം തിരികെ വരില്ലെന്ന് ഭാര്യക്ക് ഇയാള്‍ മെസ്സേജ് അയക്കുകയും ചെയ്തു. ഇക്കാര്യം കാജള്‍ മാതാവിനോട് പറഞ്ഞശേഷമാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു. 

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശ വനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. യുക്രൈനില്‍ ജോലി ചെയ്യുന്ന സമയത്ത് യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വിഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം അറിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്