ദേശീയം

കിടക്കയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍, യുവതിയെ തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് മരിച്ചത്. ഗ്രാമത്തിന് അരികിലുള്ള കൃഷിയിടത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

നേപ്പാള്‍ സിങ് ആണ് അറസ്റ്റിലായത്. ഷാഹി പൊലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. നേപ്പാള്‍ സിങ്ങിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. അഞ്ജലിയെ നേപ്പാള്‍ സിങ് മനഃപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'